SEARCH


Kunhala Kurathi Theyyam - കുഞ്ഞാല കുറത്തി തെയ്യം

Kunhala Kurathi Theyyam - കുഞ്ഞാല കുറത്തി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kunhala Kurathi Theyyam - കുഞ്ഞാല കുറത്തി തെയ്യം

കുന്നിൻ മകളായി അവതരിച്ചു ചൂലും കത്തിയും കുറ്റി മുറവും ധരിച്ചു തുളുനാട്ടമ്പലം തുളു തീയ്യൻ വീട്ടിൽ കന്നി രാശിയിൽ ശേഷപെട്ട ഒരു ദേവതയാണ് കുറത്തി. തുളു നാട്ടിൽ നിന്നും മല നാട്ടിലേക്ക് എഴുന്നള്ളിയ സാക്ഷാൽ ശ്രീ പാർവ്വതിയാണ് കുറത്തിയായി പല നാട്ടിലും എഴുന്നള്ളി ദേശാധിപന്മാരേ കണ്ടു വണങ്ങി സ്ഥാനമുറപ്പിക്കന്നതിനിടെ കണ്ണമംഗലം കഴകത്തിലും തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഓരോ കാവിലുംസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം കുറത്തിയമ്മയ്ക്കാണ്. സാധാരണ ഓരോ കാവിലും ആദ്യം പുറപ്പെടുന്ന തെയ്യം കുറത്തിയായിരിക്കും. പെണ്‍പൈതങ്ങളുടെ ഇഷ്ട ദേവതയും മാതാവുമാണ് കുറത്തി. ഭയഭക്തിബഹുമാനത്തോടെ സ്വന്തം അമ്മയോടുള്ള ഹൃദയസ്പര്‍ശത്തോടെ സ്ത്രീജനങ്ങള്‍ കുറത്തിക്ക്‌ വെച്ചുവിളമ്പുന്ന ചടങ്ങ് തെയ്യാട്ടത്തിലെ ഹൃദയഹാരിയായ മുഹൂര്‍ത്തമാണ്. കുറത്തിക്ക് മുന്നില്‍ കൊടിയിലയിട്ട് അവിലും മലരും വിളമ്പി, മറ്റൊരിലയില്‍ പുത്തരി കുത്തിയ ചോറും ഇറച്ചിയും മീന്‍കറിയും പിന്നെ പച്ചടി,കിച്ചടി,ഓലന്‍,കാളന്‍,അച്ചാര്‍ പിന്നെ പപ്പടവും വിളമ്പി, ഇളനീര്‍കുടങ്ങളും വെള്ളിക്കിണ്ടിയില്‍ പാലും വെച്ച് തറവാട്ടമ്മ കുറത്തിയുടെ “പാരണക്ക്” ഭാഗവാക്കാകുന്നു പൈതങ്ങള്‍

വേലൻ. കോപ്പാളന്‍ മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ് കുറത്തി തെയ്യം കെട്ടുന്നത്. പള്ളി കുറത്തി, മലങ്കുറത്തി, സേവ കുറത്തി, തെക്കൻ കുറത്തി, മാരണ കുറത്തി, കുഞ്ഞാർ കുറത്തി, കുഞ്ഞാല കുറത്തി, വടക്കിനിയകത്ത്‌ കുറത്തി, തുരക്കാരത്തി എന്നിങ്ങനെ കുറത്തികൾ പതിനെട്ടുതരമാണുള്ളത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848